ഭാവനയ്ക്ക് പൂര്‍ണ്ണ പിന്തുണ നൽകും: മുഖേഷ്

തിരുവനന്തപുരം: കൊച്ചിയില്‍ ഭാവനയെ ആക്രമിച്ച സംഭവത്തില്‍ ഉടനടി നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് നടനും എംഎല്‍എയുമായി മുകേഷ്. പ്രതികള്‍ ഉടന്‍ അറസ്റ്റിലാകും. ഡിജിപിയോട് താന്‍ സംസാരിച്ചിരുന്നു. ആക്രമണത്തിന് ഇരയായ ഭാവനയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പള്‍സര്‍ സുനി രണ്ടര വര്‍ഷം മുമ്പ് തന്റേയും ഡ്രൈവറായിരുന്നു. താനും അയാളെ ജോലിയില്‍ നിന്ന് ഒഴിവാക്കിയതാണ്. ഇയാള്‍ ഇത്രയും വലിയ ക്രിമിനല്‍ ആണെന്ന് അറിയില്ലായിരുന്നുവെന്നും മുകേഷ് കൂട്ടിചേര്‍ത്തു.
വാഹന മോഷണമടക്കം നിരവധി കേസുകളിലെ പ്രതിയാണ് പൊലീസ് തിരയുന്ന സുനില്‍ കുമാര്‍. ബൈക്കുകളില്‍ ഇഷ്ടവണ്ടി പള്‍സര്‍ ആയതോടെയാണ് സുനില്‍കുമാറിന് പള്‍സര്‍ സുനിയെന്ന ഇരട്ടപ്പേര് വീണത്. പഠനകാലം മുതല്‍ കേസുകളിലും അക്രമ സംഭവങ്ങളിലും അകപ്പെട്ടിട്ടുളള ഇയാള്‍ പല തവണ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. കൊച്ചിയിലെ ക്വട്ടേഷന്‍ സംഘങ്ങളുമായി അടുത്ത ബന്ധമുള്ള സുനിലിനെതിരെ കളമശേരി, ഏലൂര്‍ സ്റ്റേഷനുകളിലാണ് ഒട്ടേറെ കേസുകളുള്ളത്.
വാണിമേല്‍: ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുന്ന സ്റ്റീല്‍ പാത്രം ഒന്നര വയസ്സുകാരന്‍െറ തലയില്‍ കുരുങ്ങിയത് രണ്ടു മണിക്കൂര്‍. ഭൂമിവാതുക്കലിലെ കച്ചേരിക്കുനി മുഹമ്മദ് ഉമൈറിന്‍െറ തലയിലാണ് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ സ്റ്റീല്‍ പാത്രം കുരുങ്ങിയത്. ശനിയാഴ്ച പകല്‍ പന്ത്രണ്ടോടെയായിരുന്നു സംഭവം.
നിലവിളിച്ച കുട്ടിയുമായി രക്ഷിതാക്കള്‍ ചേലക്കാട് ഫയര്‍സ്റ്റേഷനിലത്തെി. ഫയര്‍ഫോഴ്സ് ഏറെ നേരത്തെ പരിശ്രമത്തിനിടയില്‍ സ്റ്റീല്‍ പാത്രം കുട്ടിയുടെ തലയില്‍നിന്ന് മുറിച്ചുമാറ്റി. ഷൈനേഷ് മൊകേരി, കെ.പി. സുനില്‍കുമാര്‍, രാമദാസന്‍, വി.എന്‍. സുരേഷ് എന്നിവരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.