ചെമ്പ്രമലയിൽ വൻ തീപിടിത്തം

വയനാട്: വയനാട് ചെമ്പ്രമലയിൽ വൻ തീപിടിത്തം. ചെമ്പ്രമലയിലും പരിയാരത്തും ജില്ലയുടെ വിവിധഭാഗത്തിലും അതിര്‍ത്തിയോടുചേര്‍ന്ന് കര്‍ണാടകവനത്തിലും വന്‍ തീ പിടിത്തമുണ്ടായി. അപൂര്‍വസസ്യങ്ങളുടെയും ജീവജാലങ്ങളുടെയും ആവാസമേഖലയാണ് ചെമ്പ്രഏക്കറുകണക്കിന് വനം കത്തിനശിച്ചുവെന്നാണ് പ്രാഥമികവിവരം.
ആകാശത്ത് വന്‍തോതില്‍ പുക കുമിഞ്ഞുകൂടിയതോടെ ജനം ആശങ്കയിലായി. വണ്ടിയെത്താത്ത സ്ഥലമായതിനാല്‍ ഏറെ പണിപ്പെട്ടാണ് ഫയർഫോഴ്സ് സേനാഗംങ്ങള്‍ തീയണച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ പി.വി. വിശ്വാസ് നേതൃത്വം നല്കി. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി വയനാട്ടിൽ 89 സ്ഥലങ്ങളിലാണ് തീ പിടിത്തമുണ്ടായത്.