ദേഹാസ്വാസ്‌ഥ്യം: ചന്ദ്രശേഖരൻ ആശുപത്രിയിൽ


കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് സംസ്ഥാന റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

രാത്രി ഒമ്പത് മണിയോടെയാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഐയുടെ നേതാവായ ഇ ചന്ദ്രശേഖരന്‍ കാഞ്ഞാട്ട് നിന്നുള്ള എംഎല്‍എയാണ്.

You might also like

Most Viewed