പയ്യന്നൂരില്‍ പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ക്കു നേര്‍ക്ക് ബോംബാക്രമണം

പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ക്കു നേര്‍ക്ക് ബോംബാക്രമണം. സി.ഐ സി.കെ. മണി, എസ്. ഐ വിപിന്‍ എന്നിവരുടെ ക്വാര്‍ട്ടേഴ്സുകള്‍ക്കു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ക്വാര്‍ട്ടേഴ്സിന്‍െറ വാതിലുകളും ചുവരുകളും തകര്‍ന്നിട്ടുണ്ട്. കെട്ടിടത്തിൻെറ ഭിത്തിയില്‍ ഭീഷണി സന്ദേശം പതിച്ചതിനു ശേഷമാണ് അക്രമി സംഘം ബോംബെറിഞ്ഞത്. പോലീസ് അന്വേഷണം ആരംഭിച്ചു.