ബാര്‍ക്കോഴ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ബാര്‍ക്കോഴ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കാന്‍ അനുമതി തേടി വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടാണ് വിജിലന്‍സ് കോടതി ഇന്നു പരിഗണിക്കുന്നത്. ആദ്യ അന്വേഷണത്തിനൊടുവില്‍ സുപ്രീംകോടതി അഭിഭാഷകരില്‍നിന്നു സ്വീകരിച്ച നിയമോപദേശത്തിന്റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിച്ചത്.
മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്ന വാദം ശരിവയ്ക്കുന്ന തരത്തിലുള്ളതാണ് എസ്പി ആര്‍. സുകേശന്റെ റിപ്പോര്‍ട്ട്. കെ.എം. മാണി കോഴ ചോദിച്ചതിനോ വാങ്ങിയതിനോ നേരിട്ടു തെളിവില്ലെന്നു സമ്മതിക്കുന്ന റിപ്പോര്‍ട്ടില്‍ ഏക ദൃക്‌സാക്ഷിയായ അമ്പിളിയുടെ മൊഴി പൂര്‍ണമായും അന്വേഷണസംഘം തള്ളിയിരുന്നു.