മുഖ്യമന്ത്രി വിളിച്ച അത്താഴ വിരുന്നില്‍ നിന്ന് പിന്മാറി ഗവര്‍ണര്‍മാര്‍


മുഖ്യമന്ത്രി വിളിച്ച ഡിന്നറില്‍ നിന്ന് പിന്മാറി ഗവര്‍ണര്‍മാര്‍. കേരള – ബംഗാള്‍ – ഗോവ ഗവര്‍ണര്‍മാരെയാണ് ഇന്ന് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി വിരുന്നിനു ക്ഷണിച്ചിരുന്നത്. ഡിന്നറില്‍ പങ്കെടുത്താല്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കുമെന്ന് ഗവര്‍ണര്‍മാര്‍ വിലയിരുത്തി.

ആഴ്ചകള്‍ക്ക് മുന്‍പാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് ഗവര്‍ണര്‍മാരെ വരുന്നിനായി ക്ഷണിച്ചത്. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, സി.വി. ആനന്ദബോസ്, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള എന്നിവരാണ് പിന്മാറിയത്. ഒരാഴ്ചയ്ക്ക് മുന്‍പാണ് ഗവര്‍ണര്‍മാര്‍ നോ പറഞ്ഞത്. ആദ്യം അസൗകര്യം അറിയിച്ചത് കേരള ഗവര്‍ണറാണ്. പിന്നാലെ മറ്റു രണ്ടു പേര്‍ കൂടി പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ചു.

മുഖ്യമന്ത്രി മകളുടെ പേരില്‍ ഉള്‍പ്പടെ രാഷ്ട്രീയ വിവാദങ്ങളില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ ഇത്തരമൊരു വിരുന്നില്‍ പങ്കെടുക്കേണ്ടെന്നാണ് ഗവര്‍ണര്‍മാരുടെ തീരുമാനം എന്നാണ് വിവരം.

article-image

asddsFZdfaserqw

You might also like

Most Viewed