ജെയിൻ നാടണഞ്ഞു; റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട വടക്കാഞ്ചേരി സ്വദേശിക്ക് മോചനം

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ വടക്കാഞ്ചേരി കുറാഞ്ചേരി സ്വദേശി ജെയിൻ കുര്യൻ നാട്ടിൽ തിരിച്ചെത്തി. മടങ്ങിയെത്താനായതിൽ ആശ്വാസമുണ്ടെന്നും കൂടെയുണ്ടായിരുന്ന രണ്ടുപേർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും ജെയിൻ പറഞ്ഞു. തൊഴിൽ തട്ടിപ്പിനിരയായാണ് ജെയിൻ റഷ്യൻ കൂലിപ്പട്ടാളത്തിൽ എത്തിപ്പെട്ടത്. പട്ടാളത്തിലെത്തി പത്ത് ദിവസത്തെ മാത്രം പരിശീലനത്തിനൊടുവിൽ യുക്രെയ്ൻ അതിർത്തിയിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്ന് ജെയിൻ പറയുന്നു. യുദ്ധത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ജെയിന്‍ കുര്യനെ മോസ്‌കോയിലെ ആശുപത്രിയില്‍ നിന്നാണ് ഡല്‍ഹിയില്‍ എത്തിച്ചത്. ഡല്‍ഹിയിലെത്തിയ ജെയിന്‍ കുര്യന്‍ ബന്ധുക്കളോട് ഫോണില്‍ സംസാരിച്ചു. പട്ടാള ക്യാമ്പിലേക്ക് തിരികെയെത്തിക്കുമെന്നുള്ള ആശങ്കകള്‍ക്കിടയാണ് യുവാവിന്‍റെ അപ്രതീക്ഷിത മോചനം.
dvzsvzvxbv fvs