നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ചരിത്രഭൂരിപക്ഷത്തിൽ വിജയിക്കും; പ്രസ്ഥാനത്തെ ഇട്ടെറിഞ്ഞ് പോകില്ലെന്നും പി വി അൻവർ


മുന്നണി പ്രവേശനം സംബന്ധിച്ച് യുഡിഎഫില്‍ ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പി വി അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഏത് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചാലും പിന്തുണയ്ക്കും. ചരിത്രത്തില്‍ കണ്ടിട്ടില്ലാത്ത ഭൂരിപക്ഷത്തില്‍ യുഡിഎഫ് മണ്ഡലത്തില്‍ വിജയിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

യോഗത്തില്‍ രണ്ട് കൂട്ടരും സംതൃപ്തരാണ്. തന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയല്ല അവിടെ മത്സരിക്കുന്നത്. അതിനാല്‍ കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ആരുടേയും പേര് മുന്നോട്ട് വെച്ചിട്ടില്ല. പ്രസ്ഥാനത്തെ ഇട്ടെറിഞ്ഞ് യുഡിഎഫിലേക്ക് പോകാന്‍ സാധിക്കില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അന്‍വര്‍.

article-image

ADQWDSAASDASD

You might also like

Most Viewed