പഹല്‍ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം വൈകിട്ട് നാട്ടിലെത്തിക്കും

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന്‍റെ(65) മൃതദേഹം ഇന്ന് വൈകിട്ടോടെ നാട്ടിലെത്തിക്കും. വൈകിട്ട് 7:30ന് നെടുമ്പാശേരി വിമാനത്താവളത്തിലാണ് മൃതദേഹം എത്തിക്കുക. കുടുംബത്തോടൊപ്പം തിങ്കളാഴ്ച രാവിലെയാണ് രാമചന്ദ്രൻ കാഷ്മീരിലെ പഹൽഗാമിലെത്തിയത്. രാമചന്ദ്രനൊപ്പം ഭാര്യ ഷീല രാമചന്ദ്രൻ, മകൾ അമ്മു, അമ്മുവിന്‍റെ രണ്ട് ഇരട്ടകുട്ടികള്‍ (അഞ്ച്)എന്നിവരാണ് ഉണ്ടായിരുന്നത്. ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തിലെ നാരായണ മേനോന്‍റെ മകനാണ് രാമചന്ദ്രൻ. കൊച്ചിയിൽ നിന്ന് ഹൈദരാബാദ് വഴിയാണ് കാഷ്മീരിലെത്തിയത്. മകൾ അമ്മുവാണ് മരണവിവരം നാട്ടിലറിയിച്ചത്.
xzcazxazxxz