സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് ശക്തി ദുബെക്ക്


സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. യുപി സ്വദേശി ശക്തി ദുബെക്കാണ് ഒന്നാം റാങ്ക്. ഹർഷിത ഗോയൽ, ഡി.എ. പരാഗ് എന്നിവർക്കാണ് രണ്ടും മൂന്നും റാങ്ക്. 1009 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആദ്യ നൂറിൽ അഞ്ച് മലയാളികൾ ഇടം നേടി. 33-ാം റാങ്കുമായി ആൽഫ്രഡ് തോമസാണ് കേരളത്തിൽ നിന്ന് മുന്നിലുള്ളത്. 42-ാം റാങ്കുമായി പി.പവിത്രയും, 45-ാം റാങ്കുമായി മാളവിക ജി. നായറും, 47-ാം റാങ്കുമായി നന്ദനയും ലിസ്റ്റിൽ ഇടം നേടി. സോനറ്റ് ജോസ് 54-ാം റാങ്ക് കരസ്ഥമാക്കി. യുപിഎസ്‌സി നടത്തിയ കഴിഞ്ഞ വ‍ർഷത്തെ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, സെൻട്രൽ സ‍ർവീസ്, ഗ്രൂപ് എ, ഗ്രൂപ്പ് ബി സ‍ർവീസുകളിലേക്കാണ് പരീക്ഷ നടത്തിയത്. 180 പേർക്ക് ഐഎഎസും 55 പേർക്ക് ഐഎഫ്എസും 147 പേർക്ക് ഐപിഎസും ലഭിക്കും.

article-image

aeqwdfsdeadefs

You might also like

Most Viewed