സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്; ഒറ്റയടിക്ക് കൂടിയത് 2,200 രൂപ, 74,000 പിന്നിട്ടു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഇന്ന് ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമായി. സമീപകാലത്തെ ഒരു ദിവസം കൂടുന്ന ഏറ്റവും വലിയ വില വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. അന്താരാഷ്‌ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3485 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 85.13 ആണ്. 24 കാരറ്റ് സ്വര്‍ണത്തിന് കിലോഗ്രാമിന് ബാങ്ക് നിരക്ക് ഒരു കോടി രൂപയ്ക്ക് മുകളിലെത്തി. കഴിഞ്ഞ 12 ദിവസം കൊണ്ട് 560 ഡോളറിന്‍റെ വിലവര്‍ധനയാണ് അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഉണ്ടായത്.
awasadfsafsd