അൻവറിനെ അവഗണിച്ച് UDF മുന്നോട്ട് പോകില്ല; നിലമ്പൂരിലേത് അഭിമാനകരമായ പോരാട്ടം; പി അബ്ദുൽ ഹമീദ്

കോൺഗ്രസ് നിശ്ചയിക്കുന്ന ഏത് സ്ഥാനാർഥിയേയും പിവി അൻവർ ഉൾക്കൊള്ളുമെന്ന് മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ പി അബ്ദുൽ ഹമീദ്. പിവി അൻവറിനെ അവഗണിച്ച് കൊണ്ട് യുഡിഎഫ് മുന്നോട്ട് പോകില്ല. മുസ്ലീ ലീഗ് നടത്തിയ കൺവെൻഷനിലേക്ക് പിവി അൻവറിനെ ക്ഷണിക്കാൻ കാരണവും ഇതാണെന്നും പി അബ്ദുൽ ഹമീദ് പറഞ്ഞു.
നിലമ്പൂരിലേത് അഭിമാനകരമായ പോരാട്ടമാണെന്ന് പി അബ്ദുൽ ഹമീദ് പറഞ്ഞു. യുഡിഎഫ് തിരഞ്ഞെടുപ്പിൽ വിജയിക്കും. സ്ഥാനാർത്ഥി ആരായാലും മുസ്ലീം ലീഗ് ഇരു കയ്യും നീട്ടി സ്വീകരിക്കും. പിവി അൻവർ ഒരാൾക്ക് വേണ്ടി ശബ്ദിച്ചിട്ടില്ലെന്നും അൻവർ യുഡിഎഫിന് ഒപ്പം നിൽക്കണമെന്നും അദേഹം പറഞ്ഞു. മുന്നണി പ്രവേശനം സംബന്ധിച്ച് യുഡിഎഫ് നേതൃത്വം വിഷയത്തിൽ തീരുമാനം എടുക്കുമെന്ന് പി അബ്ദുൽ ഹമീദ് പറഞ്ഞു.
തൃണമൂൽ ഒറ്റയ്ക്ക് മത്സരിക്കാൻ സാധ്യത ഇല്ലെന്ന് അബ്ദുൽ ഹമീദ് പറഞ്ഞു. യുഡിഎഫിന്റെ ഭാഗമായി അൻവർ വേണം. അതിന് അനുയോച്യമായ നിലപാട് യുഡിഎഫ് നേതൃത്വം എടുക്കുമെന്ന് അബ്ദുൽ ഹമീദ് വ്യക്തമാക്കി. അതേസമയം തൃണമൂൽ കോൺഗ്രസ് വഴി പി.വി അൻവർ യു.ഡി.എഫിൽ എത്തേണ്ട എന്നാണ് കോൺഗ്രസിൽ ധാരണ. ഒറ്റയ്ക്ക് വന്നാലും പുതിയ പാർട്ടി രൂപീകരിച്ച് എത്തിയാലും സ്വീകരിക്കുമെന്നാണ് കോൺഗ്രസ് നിലപാട്.
തൃണമൂൽ കോൺഗ്രസിൻ്റെ യു.ഡി.എഫ് പ്രവേശനം അംഗീകരിക്കില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. തൃണമൂലിനെ എടുക്കാൻ കഴിയാത്ത രാഷ്ട്രീയ സാഹചര്യം അൻവറിനോട് വിശദീകരിക്കുമെന്നും കോൺഗ്രസ് പറയുന്നു.
aqsDQWASADFSFAD