ഖേദം പ്രകടിപ്പിച്ച് ഷൈൻ , പരാതിയില്ലെന്ന് വിൻസി; ലഹരി പരാതി ഒത്തുതീർപ്പിലേക്ക്


നടി വിൻസി അലോഷ്യസ് ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ഉയർത്തിയ ലഹരി പരാതി ഒത്തുതീർപ്പിലേക്ക്. സംഭവത്തിൽ ഷൈൻ ടോം ചാക്കോ ഖേദം പ്രകടിപ്പിച്ചതോടെയും വിൻസി തനിക്ക് പരാതിയില്ലെന്ന് അറിയിച്ചതോടെയുമാണ് ഒത്തുതീർപ്പായത്. സിനിമയുടെ ഐസി കമ്മിറ്റിക്ക് മുൻപാകെയാണ് പരാതി ഒത്തുതീർപ്പായത്. ഒടുവിൽ ഇരുവരും കൈകൊടുത്ത് പിരിഞ്ഞു. സിനിമയുമായി സഹകരിക്കുമെന്നും അറിയിച്ചു. ഐസിസി റിപ്പോർട്ട് ഉടൻ കൈമാറും.

കഴിഞ്ഞ ദിവസമാണ് ഇരുവരും ഐസിസിക്ക് മുൻപാകെ ഹാജരായത്. സിനിമയ്ക്ക് പുറത്ത് പരാതിയുമായി പോകില്ലെന്ന് വിന്‍സി വ്യക്തമാക്കിയിരുന്നു. മാറ്റം വരേണ്ടത് സിനിമാ മേഖലയിലാണെന്നും നിയമപരമായി മുന്നോട്ടുപോകാന്‍ തയ്യാറല്ലെന്നും വിന്‍സി പറഞ്ഞിരുന്നു. 'സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കും. സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുത്. ആ ഉറപ്പാണ് എനിക്കുവേണ്ടത്'- എന്നായിരുന്നു വിന്‍സി നിലപാട് വ്യക്തമാക്കിയത്.

article-image

ADSDSAADSDSDS

You might also like

Most Viewed