എറണാകുളം സിപിഐഎം ജില്ലാ സെക്രട്ടറിയായി എസ് സതീഷ്

സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തെരഞ്ഞെടുത്തു. ഞായറാഴ്ച ചേർന്ന ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം. ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റായിരുന്നു സതീഷ്. സി എൻ മോഹനൻ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
മേയർ എം അനിൽകുമാർ, സിഐടിയു ജില്ലാ പ്രസിഡണ്ട് ജോൺ ഫെർണാണ്ടസ്, സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ, കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശൻ എന്നിവരെയും ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നു. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിൽ കെ എസ് അരുൺ കുമാർ, ഷാജി മുഹമ്മദ് എന്നിവർ പുതുമുഖങ്ങൾ.
ASASASASD