ആശമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ; ഉത്തരവിറങ്ങി


ആശവർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സെക്രട്ടേറിയറ്റിന് മുമ്പിൽ സമരം ചെയ്യുന്ന ആശ വർക്കർമാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്. 62-ാം വയസിൽ ആനുകൂല്യങ്ങളില്ലാതെ ആശ വർക്കർമാർ സ്വയം വിരമിച്ച് പോകണമെന്ന് സർക്കാർ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവിനെതിരെ ആശ വർക്കർമാർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതേതുടർന്ന് ഉത്തരവ് മരവിപ്പിച്ചതായി മന്ത്രി വാക്കാൽ പറഞ്ഞു. മന്ത്രി വാക്കാൽ പറഞ്ഞ തീരുമാനമാണ് ഉത്തരവായി ഇപ്പോൾ സർക്കാർ പുറത്തിറക്കിയത്.

അതേസമയം, ആശവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കണമെന്നതും വിരമിക്കൽ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നൽകണമെന്നതും സർക്കാർ അംഗീകരിച്ചില്ല.

article-image

ASDSAaq

You might also like

Most Viewed