ഷൈൻ തിങ്കളാഴ്ച ഐസിക്ക് മുമ്പാകെ ഹാജരാകും: ഷൈൻ ടോം ചാക്കോയുടെ പിതാവ്


ഷൈന്‍ ടോം ചാക്കോ തിങ്കളാഴ്ച ഐസിക്ക് മുമ്പില്‍ ഹാജരാകുമെന്ന് പിതാവ് ചാക്കോ. തിങ്കളാഴ്ച ഷൈന്‍ നേരിട്ട് ഹാജരാകുമെന്ന് ചാക്കോ പറഞ്ഞു. എഎംഎംഎ സംഘടനയില്‍ നിന്നും വിനു മോഹന്‍ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നടി വിന്‍സിയുടെ പരാതിയില്‍ വിശദീകരണം തേടിയിരുന്നുവെന്നും ഷൈന്‍ വിശദീകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് അന്വേഷണവുമായി സഹകരിക്കും. സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കുമെന്നും ചാക്കോ പറഞ്ഞു. പൊലീസ് വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഷൈന്‍ ബന്ധപ്പെട്ടിട്ടില്ലെന്നും വിവാദങ്ങളുമായി ബന്ധപ്പെട്ട് ഷൈന്‍ ഒന്നും പ്രതികരിച്ചിട്ടില്ലെന്നും ചാക്കോ പറഞ്ഞു.

അതേസമയം പരാതിയില്ലെങ്കിലും ഷൈനിനെതിരെ എക്‌സൈസ് സ്വന്തം നിലയ്ക്ക് അന്വേഷണം തുടരുമെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചിരുന്നു. ലഹരി ഉപയോഗം എവിടെയും പാടില്ലെന്നും വിവരം ലഭിച്ചാല്‍ എല്ലാ സ്ഥലത്തും പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. സിനിമാ സെറ്റായാലും പരിശോധന നടത്തുമെന്നും സിനിമാ സെറ്റിന് പ്രത്യേക പരിഗണനയൊന്നുമില്ലെന്നും എം ബി രാജേഷ് പറഞ്ഞു.

article-image

aASADSADSADS

You might also like

Most Viewed