എ പി അനിൽകുമാറുമായുള്ള കൂടിക്കാഴ്ച യാദൃശ്ചികം, സ്ഥാനാർത്ഥി സാധ്യത ചർച്ചയായി; പി വി അൻവർ


കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം എ പി അനിൽകുമാറുമായി നടന്ന കൂടിക്കാഴ്ച യാദൃശ്ചികമെന്ന് പി വി അൻവർ. വി എസ് ജോയ്‌യുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് നേരത്തെ മലപ്പുറം ഗസ്റ്റ് ഹൗസിൽ എ പി അനിൽകുമാറും പി വി അൻവറും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ റോളില്ലായെന്നായിരുന്നു എ പി അനിൽകുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പി വി അൻവറിൻ്റെ പ്രതികരണം. കൂടിക്കാഴ്ചയിൽ സ്ഥാനാർഥി സാധ്യതകൾ സ്വാഭാവികമായും ചർച്ചയായെന്നും അൻവർ വ്യക്തമാക്കി. മുൻപ് ഡിമാൻഡ് റിക്വസ്റ്റ് നൽകിയിരുന്നുവെന്നും ആ റിക്വസ്റ്റും ഈ കൂട്ടത്തിൽ അവർ പരിഗണിക്കുന്നുണ്ടാകണമെന്നും അൻവർ ചൂണ്ടിക്കാണിച്ചു. തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് നേതൃത്വമാണെന്നും അൻവർ കൂട്ടിച്ചേർത്തു.

യുഡിഫിന് ആശങ്കയ്ക്ക് വകയില്ലെന്നും അൻവറുമായുള്ള കൂടിക്കാഴ്ച തികച്ചും സൗഹൃദപരമായിരുന്നുവെന്നും കോൺഗ്രസ് നേതാവ് എ പി അനിൽകുമാർ പ്രതികരിച്ചു. സ്ഥാനാർത്ഥി നിർണയം പൂർണമായും നേതൃത്വമാണ് തീരുമാനിക്കുന്നത്. സിപിഐഎമ്മിന് ഇതുവരെ പേരുപോലും പറയാൻ ആളില്ല. യുഡിഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അൻവറിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് യുഡിഫ് സംസ്ഥാന കമ്മറ്റി തീരുമാനിക്കുമെന്നും അനിൽകുമാർ വ്യക്തമാക്കി.

article-image

SSAASas

You might also like

Most Viewed