പണത്തിന്റെ പേരിൽ ഭർതൃമാതാവ് പീഡിപ്പിച്ചിരുന്നു’; ആരോപണവുമായി ജിസ്‌മോളുടെ സഹോദരൻ

കോട്ടയം നീറിക്കാട് അഭിഭാഷകയായ ജിസ്മോളും മക്കളും മരിച്ച സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി വീണ്ടും ബന്ധുക്കൾ. പണത്തിന്റെയും നിറത്തിന്റെയും പേരിൽ ജിസ്മോൾ മാനസിക പീഡനം അനുഭവിച്ചിരുന്നുവെന്നാണ് ആരോപണം.
നിരന്തരമുള്ള ഗാർഹിക പീഡനമാണ് ജിസ്മോളെയും മക്കളായ നേഹ, നോറയെയും മരണത്തിലേക്ക് തള്ളിവിട്ടത് എന്നാണ് കുടുംബത്തിന്റെ പരാതി. ഇക്കാര്യങ്ങൾ ഏറ്റുമാനൂർ പൊലീസിന് മുമ്പാകെ നൽകിയ മൊഴിയിലും കുടുംബം ആവർത്തിച്ചു. സമ്പത്തിന്റെയും നിറത്തിന്റെയും പേരിലായിരുന്നു ഈ പീഡനങ്ങൾ മുഴുവനും നടന്നതെന്നും സഹോദരൻ ജിറ്റു പറഞ്ഞു.
മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് മുതൽ ജിസ്മോളെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഫോൺ ഭർത്താവ് ജിമ്മി വാങ്ങി വെച്ചിരുന്നതായി സംശയമുണ്ടെന്നും കുടുംബം ആരോപിച്ചു. മുൻപ് ജിസ്‌മോൾക്ക് ഭർതൃവീട്ടിലുണ്ടായ പീഡനങ്ങൾ അറിഞ്ഞ് പലതവണ കൂട്ടികൊണ്ട് വരാൻ ശ്രമിച്ചിരുന്നുവെന്നും സഹോദരൻ പ്രതികരിച്ചു.
ACDSASD