കുരിശ് സ്ഥാപിക്കാൻ വന്നതല്ല, 65 വർഷമായുള്ള വിശ്വാസമാണ്’; തൊമ്മൻകുത്തിലേക്ക് പ്രാർത്ഥനയുമായി വിശ്വാസികൾ


ഇടുക്കി തൊടുപുഴ തൊമ്മൻകുത്തിലേക്ക് പ്രാർത്ഥനയുമായി വിശ്വാസികൾ. കുരിശിന്റെ വഴിയുമായി എത്തിയ വിശ്വാസികളെ വനംവകുപ്പും, പൊലീസും തടഞ്ഞു. 500 ഓളം വരുന്ന വിശ്വാസികളാണ് കുരിശിന്റെ വഴിയിൽ ഭാഗമായത്.

കുരിശിന്റെ വഴിയുടെ ഭാഗമായ സമാപന സ്ഥാനത്ത് നാൽപ്പതാം വെള്ളി ദിവസം വിശ്വാസികൾ സ്ഥാപിച്ച കുരിശ് വനംവകുപ്പ് പൊളിച്ച സ്ഥലത്താണ് ഇന്ന് പ്രാർത്ഥന നടന്നത്. തൊമ്മൻകുത്ത് സെൻറ് തോമസ് പള്ളിയിൽ രാവിലെ നടന്ന ദുഃഖവെള്ളി ചടങ്ങുകൾക്ക് ശേഷം വിശ്വാസികൾ കുരിശിന്റെ വഴിയുമായി ഇറങ്ങി. എന്നാൽ തൊടുപുഴ റിസർവ് ഫോറസ്റ്റിൻ്റെ ഭാഗമായ സ്ഥലത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് വിശ്വാസികളെ വനം വകുപ്പും, പൊലീസും തടഞ്ഞു. വലയം ഭേദിച്ച അകത്തു കയറി വിശ്വാസികൾ കുരിശുപൊളിച്ച സ്ഥലത്ത് പ്രാർത്ഥന നടത്തി.

തങ്ങൾ കുരിശ് സ്ഥാപിക്കാൻ വന്നതല്ല, 65 വർഷമായുള്ള വിശ്വാസമാണ്. ഇത് ഒരു കാരണവശാലും വനം വകുപ്പിന്റെ ഭുമിയല്ലെന്നും ഒരു വിശ്വാസി പള്ളിക്ക് വിട്ടുനല്കിയ സ്ഥലത്താണ് കുരിശ് സ്ഥാപിച്ചത്. കുരിശ് പൊളിച്ചു മാറ്റിയത് ഒരു കാരണവശാലും സമ്മതിക്കില്ലെന്നും വിശ്വാസികൾ കൂട്ടിച്ചേർത്തു. വനം വകുപ്പിന്റെ വാദങ്ങൾ അംഗീകരിക്കാനില്ലെന്നും ഇടവക അംഗങ്ങൾ പറഞ്ഞു.

article-image

FSDSZADFS

You might also like

Most Viewed