മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥ കണ്ട് തിലകന്‍ മുകളില്‍ നിന്ന് പൊട്ടിച്ചിരിക്കുന്നുണ്ടാവും,’; സംവിധായകൻ വിനയന്‍

ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻസി അലോഷ്യസ് സിനിമാ സംഘടനകൾക്ക് പരാതി നൽകിയതിന് പിന്നാലെ പ്രതികരണമായി സംവിധായകൻ വിനയൻ. 2010 മുതൽ മഹാനടൻ തിലകനെ സിനിമയിൽ നിന്നും വിലക്കി മാറ്റി നിർത്തിയത് മയക്കുമരന്നുപയോഗിച്ചതിനല്ല, അഭിനയിക്കുന്ന നടിയോട് മോശമായി പെരുമാറിയതിനുമല്ല.. “ചില സിനിമാ സംഘടനകൾ മാഫിയകളെ പോലെ പെരുമാറുന്നു” എന്നു പറഞ്ഞതിനാണ് ആ മനുഷ്യനെ നമ്മുടെ സിനിമാ സംഘടനകൾ ആത്മരോഷത്തോടെയും ആവേശത്തോടെയും ശിക്ഷിച്ചത്. മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥ കണ്ട് തിലകന്‍ മുകളില്‍ നിന്ന് പൊട്ടിച്ചിരിക്കുന്നുണ്ടാവും, സത്യം പുറത്തു വരും, അന്ന് പല മുഖം മൂടികളും പിച്ചി ചീന്തപ്പെടുമെന്നും വിനയൻ കുറിച്ചു.
ഒരുത്തൻ മയക്കുമരുന്നടിച്ചിട്ട് സിനിമാ സെറ്റിൽ വച്ച് തന്നെ അപമാനിച്ചു, വെളുത്തപൊടി വായീന്ന് തുപ്പുന്നതു കണ്ടു എന്നൊക്കെ പരസ്യമായി പറയാനും അയാളുടെ പേരും സിനിമാ സെറ്റിന്റെ പേരും വരെ എഴുതി സംഘടനകളായ സംഘടനകൾക്കൊക്കെ പരാതി കൊടുക്കാനും ധൈര്യം കാണിച്ച ഒരു യുവനടി ഇന്നാ പരാതി പിൻവലിക്കാൻ കാണിക്കുന്ന പെടാപ്പാടും മലയാള സിനിമ നമ്പർ വൺ ആണന്ന് തന്നെ കാണിക്കുന്നതാണെന്ന് വിനയൻ പറഞ്ഞു.
SACZAAS