ജില്ലാ സെക്രട്ടറിയോട് വിരൽചൂണ്ടി സംസാരിച്ചതിന് സിഐടിയു നേതാവിനെ പുറത്താക്കി


ജില്ലാ സെക്രട്ടറിയോട് വിരൽചൂണ്ടി സംസാരിച്ചതിന് സിഐടിയു നേതാവിനെ പുറത്താക്കി. സിഐടിയു വടകര ഏരിയ വൈസ് പ്രസിഡൻ്റ് കെ മനോജിനെതിരെയാണ് നടപടി. ശരീര ഭാഷ ശരിയല്ലെന്ന കാരണം പറഞ്ഞാണ് നടപടി. തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നടന്ന യോഗത്തിലാണ് മനോജ് ജില്ലാ സെക്രട്ടറിയോട് വിരൽചൂണ്ടി സംസാരിച്ചത്. വിരൽചൂണ്ടുന്നവരെ പുറത്താക്കുകയും പുറം ചൊറിയുന്നവരെ സംരക്ഷിക്കുകയും ചെയ്യുകയാണെന്ന് മനോജ് ആരോപിച്ചു.

article-image

CVZVCZDSX

You might also like

Most Viewed