റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ രണ്ടുദിവസം; സമരക്കാർ ഉൾപ്പെടെ 45 പേർക്ക് വനിതാ സിപിഒ നിയമന ശിപാർശ

വനിതാ സിപിഒമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ രണ്ടുദിവസം ബാക്കി നിൽക്കെ 45 ഉദ്യോഗാർഥികൾക്ക് നിയമന ശിപാർശ. സമരം ചെയ്ത മൂന്നു പേർക്ക് ഉൾപ്പെടെയാണ് അഡ്വൈസ് മെമ്മോ ലഭിച്ചുത്. വിവിധ വിഭാഗങ്ങിലായി 45 വേക്കൻസികൾ വന്നതോടെയാണിത്. പോക്സോ വിഭാഗത്തിൽ വന്ന 300 ൽ 28 ഒഴിവുകളിലും പോലീസ് അക്കാദമിയിൽ നിന്നും വിവിധ സമയങ്ങളിലുണ്ടായ 13 ഒഴിവുകളിലും ജോയിനിംഗ് ചെയ്യാത്ത നാലു പേരുടെ ഒഴിവുകളിലുമാണ് നിയമനം. അതേസമയം, അഡ്വൈസ് ലഭിക്കാത്തവർ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം തുടരും.
FDEDASa