വിദ്വാൻ പി കേളുനായർ പുരസ്കാരം പ്രശാന്ത് നാരായണന്

കാഞ്ഞങ്ങാട്: വിദ്വാൻ പി കേളുനായരുടെ പേരിൽ വെള്ളിക്കോത്ത് നെഹ്റു ബാലവേദി സർഗ്ഗവേദി ഏർപ്പെടുത്തിയ പ്രഥമ വിദ്വാൻ പി കേളു നായർ സ്‌മാരകപുരസ്കാരം മരണാനന്തര ബഹുമതിയായി നാടക പ്രവർത്തകൻ പ്രശാന്ത് നാരായണന് നൽകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പതിനഞ്ചായിരം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്. പത്രപ്രവർത്തകൻ ശശിധരൻ മങ്കത്തിൽ, ക്ലബ്ബ് രക്ഷാധികാരി പി.വിജയകുമാർ, ആർട്ടിസ്റ്റ് ശശിധരൻ വെള്ളിക്കോത്ത് എന്നിവരാണ് അവാർഡ് ജേതാവിനെ തിരഞെഞ്ഞെടുത്തത്.
മൂന്നു പതിറ്റാണ്ടായി നാടക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന പ്രശാന്ത് നാരായണൻ തിരുവനന്തപുരം വെള്ളയാണി സ്വദേശിയാണ്. മോഹൻലാലും മുകേഷും വേഷമിട്ട ഛായാമുഖി എന്ന നാടകം ഏറെ ശ്രദ്ധ നേടിയിരുന്നു. മുപ്പതോളം നാടങ്ങൾ എഴുതിയിട്ടുണ്ട്. അറുപതോളം നാടകങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്.
മെയ് 10 ന് വെള്ളിക്കോത്ത് നടക്കുന്ന വിദ്വാൻ പി യുടെ അനുസ്‌മരണ ചടങ്ങിൽ അവാർഡ് സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ നെഹ്റു ബാലവേദി സർഗ്ഗവേദി രക്ഷാധികാരിമാരായ മുരളീധരൻ മാഷ്, പി ജയചന്ദ്രൻ, കെ.ഗോപി, ദിനേശ് കുമാർ, സെക്രട്ടറി ബി.കെ.പ്രജിത്ത്, ട്രഷറർ എം.രവീന്ദ്രൻ, ശശിധരൻ വെള്ളിക്കോത്ത്, കെ.വി.അർജുൻ, പി.കെ കൃഷ്‌ണപ്രസാദ് എന്നിവർ സംബന്ധിച്ചു.
ASDASAS
ASDASDSA