പ്രശ്‌നം വന്നപ്പോള്‍ ഒറ്റയ്ക്കാരുന്നു; പരാതി നൽകാതിരുന്നത് സിനിമയുടെ ഭാവി ഓർത്ത്; വിന്‍സി അലോഷ്യസ്

പ്രശ്‌നം തുടങ്ങിയപ്പോള്‍ താന്‍ ഒറ്റയ്ക്ക് ആയിരുന്നുവെന്നും പിന്നീട് സംഘടനകള്‍ വിളിച്ച് പിന്തുണ അറിയിച്ചെന്നും നടി വിന്‍സി അലോഷ്യസ്. ഷൈന്‍ ടോം ചാക്കോക്കെതിരെ പരാതി നല്‍കിയതില്‍ പ്രതികരിക്കുകയായിരുന്നു നടി. പരാതി പുറത്തുവന്നതെങ്ങനെയെന്ന് അറിയില്ലെന്നും നടന്റെ പേരും സിനിമയുടെ പേരും പുറത്തുവിടരുതെന്ന് പരാതിയില്‍ പറഞ്ഞിരുന്നതായും നടി പറഞ്ഞു.
സിനിമക്ക് പ്രശ്‌നമുണ്ടാകുമെന്ന് കരുതിയാണ് സിനിമയുടെ ഐസിസിയോട് പരാതിയില്ലെന്ന് പറഞ്ഞിരുന്നത്. സിനിമയുടെ ഭാവി നോക്കണമായിരുന്നു. ഒരാള്‍ ചെയ്തതിന്റെ പേരില്‍ എല്ലാവരും അനുഭവിക്കേണ്ടതില്ല. തുടര്‍ന്നാണ് ലഹരി ഉപയോഗിക്കുന്നവരോടൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചതെന്ന് വിന്‍സി അലോഷ്യസ് പറഞ്ഞു. ഷൈന്‍ ടോം ചാക്കോക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് സംഘടനകള്‍ അറിയിച്ചിട്ടുണ്ടെന്ന് നടി പറഞ്ഞു.
അയാളെ ഓര്‍ത്തിട്ടല്ല തന്റെ ബുദ്ധിമുട്ട് സിനിമയെ ബാധിക്കുമെന്നതാണെന്ന് വിന്‍സി പറയുന്നു. അയാളെ മുന്നില്‍ കണ്ടല്ല താന്‍ നിലപാടെടുക്കുന്നത്. നന്നാവാന്‍ തീരുമാനിച്ചാല്‍ വീണ്ടും പരിഗണിക്കണമെന്നാണ് തന്റെ നിലപാടെന്ന് വിന്‍സി പറയുന്നു. നടപടി ശക്തമായിരിക്കണമെന്നതാണ് തന്റെ ആവശ്യം. സിനിമ സെറ്റില്‍ ലഹരി ഉപയോഗിച്ചെത്തി മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാക്കരുതെന്ന് വിന്‍സി പറയുന്നു. ഇനി ഇങ്ങനെ സംഭവിക്കരുതെന്നാണ് തന്റെ ആഗ്രഹം.
സിനിമ സെറ്റില്‍ പുകവലിക്ക് വരെ കര്‍ശനമായ നിയന്ത്രണം കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അത് നല്ലതാകുമെന്ന് വിന്‍സ് പറഞ്ഞു. തനിക്ക് ഭയമില്ലെന്നും സിനിമ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഈ മേഖലയിൽ തുടരാൻ ആഗ്രഹമുണ്ടെ്. അവസരങ്ങൾ നഷ്ടപ്പെടുമെന്ന് ഭയമില്ല. അവസരം വരുന്നത് വരെ കാത്തിരിക്കുമെന്ന് വിൻസി പറഞ്ഞു.
AWADSAFAFAFS