ആശയക്കുഴപ്പമുണ്ടാക്കുന്നത് LDF UDF സംഘടനകൾ: കുമ്മനം രാജശേഖരൻ


മുനമ്പത്തെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സംസ്ഥാന സർക്കാരെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. മുനമ്പത്ത് നിയമവിരുദ്ധമായി ഒന്നും ചെയ്യാൻ പറ്റില്ല. നീതിയാണ് ആവശ്യം അത് കിട്ടേണ്ടത് നീതിന്യായപീഠത്തിൽ നിന്നാണ്. മൂന്നുമാസത്തിനകം ചട്ടങ്ങൾ ഉണ്ടാക്കും.

ആശയക്കുഴപ്പമുണ്ടാക്കുന്നത് LDF UDF സംഘടനകളാണ്. ക്രൈസ്തവ സഭയെ ബിജെപിക്ക് എതിരാക്കുകയാണ് ലക്ഷ്യം. പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി എന്തുകൊണ്ട് മുനമ്പത്ത് പോയില്ല?. റവന്യൂ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സംസ്ഥാന സർക്കാർ. റവന്യൂ അധികാരങ്ങൾ ചെയ്തു കൊടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. അതും കേന്ദ്രമന്ത്രി വ്യക്തമായി പറഞ്ഞു. മുനമ്പത്തേത് വഖഫ് ഭൂമി ആണോ ? ഒറ്റ ചോദ്യം മാത്രം.പിണറായി മറുപടി പറയണം , സതീശൻ മറുപടി പറയണം. കുഞ്ഞാലിക്കുട്ടി പറയുന്നത് ആണ് ഇവരെല്ലാം പറയുന്നത്. ബിജെപി മാത്രമാണ് മുനമ്പത്തത് വക്കഫ് ഭൂമി അല്ലെന്നു പറഞ്ഞതെന്നും കുമ്മനം രാജശേഖരൻ പ്രതികരിച്ചു.

article-image

ADSASSA

You might also like

Most Viewed