മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി; മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്


മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ ടി.വീണയ്ക്കും ഹൈക്കോടതി നോട്ടീസയച്ചു. സിഎംആര്‍എല്‍ ഉടമയ്ക്കും കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മാസപ്പടി കേസിലെ ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തലില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ എം.ആര്‍.അജയനാണ് കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ മകള്‍ എന്ന നിലയിലാണ് വീണയ്ക്ക് പണം ലഭിച്ചത്. ഇതില്‍ അഴിമതിയുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം. മുഖ്യമന്ത്രി അടക്കം 18 പേരെ എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയിരുന്നത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. മേയ് 27ന് ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും.

article-image

bvbnvgv

You might also like

Most Viewed