പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ മുനമ്പം സമര സമിതി


പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി മുനമ്പം സമര സമിതി. 15 അംഗ സംഘമാണ് ഈസ്റ്ററിന് ശേഷം കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നൽകി. ഇന്ന് വൈകീട്ടോടെ തീയതി അറിയാൻ സാധിക്കും. മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പ്രധാനമന്ത്രിയുമായി പങ്കുവെക്കാനാണ് കൂടിക്കാഴ്ച നടത്തുന്നത്.

മൂന്നാഴ്ചക്കുള്ളില്‍ നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഉറപ്പ് നൽകിയിട്ടുണ്ടെന്നും നിയമം കൊണ്ട് തങ്ങൾക്ക് പ്രയോജനമുണ്ടാകുമെന്നും മുനമ്പം ജനതയുടെ സമരം പ്രധാനമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തി അനുകൂലമായ നിലപാട് ഉണ്ടാകുമെന്നും മുനമ്പം സമരസമിതി പ്രതിനിധി സിജി പറഞ്ഞു. ഏറെ പ്രതിക്ഷയോയെടയാണ് പ്രധാനമന്ത്രിയെ കാണാൻ പോകുന്നതെന്നും സമരസമിതി വ്യക്തമാക്കി.

ഖഫ് ഭേദഗതി ബില്ല് പാസ്സായതോടെ മുനമ്പത്തെ പ്രശ്നം പരിഹരിച്ചെന്നാണ് കേരളത്തിലെ ബിജെപി നേതാക്കൾ ഒരേ സ്വരത്തിൽ പറഞ്ഞത് . എന്നാൽ കിരൺ റിജിജുവിന്റെ പ്രസ്താവന ബിജെപിയെയും, മുനമ്പം ജനതയെയും പ്രതിസന്ധിയിലാക്കി. ഭൂമി പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് സിറോ മലബാർ സഭ ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികൾ മുനമ്പത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഇനിയെങ്കിലും വിഷയത്തിൽ ക്രിയാത്മകമായി ഇടപെടണമെന്ന് സിറോ മലബാർ സഭ വക്താവ് ആന്റണി വടക്കേക്കര കൂട്ടിച്ചേർത്തു .

article-image

ASDFFEAEFA

You might also like

Most Viewed