നന്മയുള്ളവരെക്കുറിച്ച് നാലാളോട് പറയാൻ പ്രയാസം വേണ്ട; വിമർശിച്ചവർക്ക് മറുപടി നൽകി ദിവ്യ.എസ്.അയ്യർ

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ.രാഗേഷിനെ അഭിനന്ദിച്ചുകൊണ്ടുള്ള സമൂഹമാധ്യമ പോസ്റ്റിലെ വിമർശനത്തിന് മറുപടിയുമായി ദിവ്യ എസ്.അയ്യർ. നന്മയുള്ളവരെക്കുറിച്ച് നാലാളോട് പറയാൻ പ്രയാസം വേണ്ട. ഒന്നര വർഷമായി താൻ നേരിടുന്ന വിമർശനത്തിന് കാരണം ഈ പ്രകൃതമാണെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ദിവ്യ പറഞ്ഞു. നമ്മളാരും എല്ലാം തികഞ്ഞവരല്ല. നമുക്ക് ചുറ്റുമുള്ളവരിൽ നന്മയും നമുക്ക് പഠിക്കാനുള്ള നിരവധി കാര്യങ്ങളും ഉണ്ടാകും. എത്ര വിചിത്രമായ ലോകമാണിതെന്നും ദിവ്യ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ എംപിയുമായ കെ.കെ.രാഗേഷിനെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ദിവ്യ എസ്.അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചതാണ് വിവാദമായത്. കര്‍ണ്ണന് പോലും അസൂയ തോന്നും വിധമുള്ളതാണ് കെ.കെ.ആറിന്‍റെ കവചമെന്ന് ദിവ്യ.എസ്.അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
ASDFSDSADS