ഓപ്പറേഷൻ ഡി ഹണ്ട്; 137 പേര്‍ അറസ്റ്റിൽ


തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി പോലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 137 പേര്‍ അറസ്റ്റിൽ. മയക്കുമരുന്ന് വില്‍പ്പന സംശയിച്ച് 2135 പേരെ പരിശോധിച്ചു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 131 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളില്‍ എല്ലാം കൂടി എംഡിഎംഎയും കഞ്ചാവും കഞ്ചാവ് ബീഡിയും പിടിച്ചെടുത്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് ഓപ്പറേഷന്‍ ഡിഹണ്ട് നടത്തിയത്.

 

article-image

aa

You might also like

Most Viewed