നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 35ലക്ഷം രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി : കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 35.7 ലക്ഷം രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. 1190 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
കഞ്ചാവ് കടത്തിയ തമിഴ്നാട് സ്വദേശി തുളസിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ബാങ്കോക്കിൽ നിന്നുമാണ് പ്രതി തായ് ലയൺ എയർവെയ്സ് വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ എത്തിയത്. ഇവരുടെ ചെക്കിംഗ് ബാഗേജിന്‍റെ എക്സ്റേ പരിശോധനയിൽ സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ ചോദ്യം ചെയ്തുവരുകയാണെന്ന് അധികൃതർ പറഞ്ഞു.
aa