ജാതി തീണ്ടല്‍ മാറി; രയര മംഗലത്ത് നാലമ്പലത്തില്‍ എല്ലാ ജാതിക്കാര്‍ക്കും പ്രവേശം


കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ പ്രസിദ്ധമായ പിലിക്കോട് ശ്രീ രയരമംഗലം ഭഗവതി ക്ഷേത്ര നാലമ്പലത്തില്‍ ഇനി മുതല്‍ എല്ലാ ജാതിക്കാര്‍ക്കും പ്രവേശം. ജാത്യാചാരത്തിന്റെ പേരിലുള്ള വിവേചനം അവസാനിപ്പിച്ച് ഇന്നലെ വൈകീട്ട് എല്ലാ ജാതി വിഭാഗത്തില്‍പ്പെട്ടവരും പ്രവേശിച്ചപ്പോള്‍ പിറന്നത് പുതു ചരിത്രമാണ്.

പിലിക്കോട് നിനവ് പുരുഷ സഹായ സംഘം അടുത്തിടെ നാലമ്പല പ്രവേശനത്തിനായി പ്രത്യേകം പ്രമേയം അവതരിപ്പിച്ചിരുന്നു. തുടര്‍ന്നു ദേവസ്വം മന്ത്രിക്കും മലബാര്‍ ദേവസ്വം ബോര്‍ഡിനും ക്ഷേത്രം ട്രസ്റ്റിനും തന്ത്രിക്കും കത്ത് നല്‍കിയിരുന്നു.

നൂറ്റാണ്ടുകളായി ഈ ക്ഷേത്രത്തില്‍ നമ്പൂതിരി, വാര്യര്‍, മാരാര്‍ തുടങ്ങിയ ജാതിക്കാര്‍ക്ക് മാത്രമായിരുന്നു പ്രവേശനവുണ്ടായിരുന്നത്. ഉത്സവകാലത്ത് നായര്‍, മണിയാണി വിഭാഗക്കാര്‍ക്കും പ്രവേശനമുണ്ടായിരുന്നു. എന്നാല്‍ മറ്റു ജാതിക്കാര്‍ക്കൊന്നും ക്ഷേത്ര പ്രവേശനമുണ്ടായിരുന്നില്ല.

ഇന്നലെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ 16 പേരടങ്ങളുന്ന പുരുഷ സംഘം നാലമ്പല പ്രവേശനത്തില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെയെത്തിയ വിശ്വാസികളെല്ലാം അകണെത്തി തൊഴുത് പ്രസാദവും വാങ്ങിച്ചു. 'എല്ലാവിശ്വാസികള്‍ക്കും പ്രവേശനത്തിനായി കുറച്ച് വര്‍ഷം മുമ്പ് ശ്രമം നടത്തിയിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. ജാതിഭേദമില്ലാതെ വിശ്വാസികളുടെ ചിരകാല ആഗ്രഹമായിരുന്നു നാലമല പ്രവേശം. അതാണ് ഇവിടെ സാധ്യമായതെന്നും ജനകീയ സമിതി ചെയര്‍മാന്‍ ഉമേശ് പിലിക്കോട് പിടിഐ യോട് പറഞ്ഞു.

article-image

aa

article-image

a

You might also like

Most Viewed