കണികണ്ടുണർന്നു; വിഷു ആഘോഷത്തിൽ നാടും നഗരവും

തിരുവനന്തപുരം: സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും കണികണ്ട് ഉണർന്ന് നാടും നഗരവും. പുത്തന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് കൈനീട്ടവും നല്‍കി നാടും നഗരവുമെന്ന വ്യത്യാസമില്ലാതെ വിഷു ആഘോഷത്തിന്‍റെ തിരക്കിലേക്ക് കടന്നു. കേരളത്തിലെ കാർഷികോത്സവവും ഐശ്വര്യത്തിന്‍റെയും പ്രതീക്ഷയുടെയും സമാധാനത്തിന്‍റെയും ഉത്സവം കൂടിയാണ് വിഷു. ഒരുക്കിവെക്കുന്ന കണിപോലെ വരും വർഷം സമൃദ്ധമാകുമെന്നാണ് പ്രതീക്ഷ. ക്ഷേത്രങ്ങളിലെല്ലാം വിഷുക്കണി ദർശനത്തിനായി വലിയ തിരക്ക് അനുഭവപ്പെട്ടു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിനായി പതിനായിരക്കണക്കിനുപേരാണ് എത്തിയത്. പുലര്‍ച്ചെ 2.45-ന് ആരംഭിച്ച വിഷുക്കണി ദര്‍ശനത്തിനായി എത്തിയ ഭക്തരുടെ നിര കിലോമീറ്ററുകളോളം നീണ്ടു. ഉച്ചവരെയാണ് വിഷുക്കണി ദര്‍ശനമുളളത്. ഓട്ടുരുളിയില്‍ സ്വര്‍ണനാണയവും വാല്‍ക്കണ്ണാടിയും ഉള്‍പ്പെടെ വിവിധ വിഭവങ്ങള്‍ വിഷുക്കണിയായി ഒരുക്കിവെച്ചിരുന്നു. വിഷുവിനോട് അനുബന്ധിച്ച് വിഭവസമൃദ്ധമായ സദ്യയും ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്.
aa