കെഎസ്ആർടിസി ബസിൽ എട്ടു കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ എട്ടു കിലോ കഞ്ചാവ് കടത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് അറസ്റ്റ് ചെയ്തു. വാളയാർ ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പശ്ചിമ ബംഗാൾ സ്വദേശിയായ ഇനാമുൽ ഹഖ് കുടുങ്ങിയത്.
കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലായിരുന്നു സംഭവം. ഇയാൾക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചത് എന്നറിയാൻ അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.
dfgg