ഹെഡ്ഗേവാറിന്‍റെ പേരിൽ പാലക്കാട്ട് ഒരു പൊതുസ്ഥാപനം ഉയരില്ല: രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കെബി ഹെഡ്‌ഗേവാറിന്റെ പേരിട്ടതിനെതിരെ പ്രതിഷേധം ശക്തം. ഹെഡ്ഗേവാറിന്‍റെ പേരിൽ ഇങ്ങനൊരു സ്ഥാപനം പാലക്കാട് ഉയരില്ല എന്ന് ഉറപ്പിച്ച് പറയുന്ന തരത്തിലുള്ള പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു. "ഇത് ആരുടെ തീരുമാനമാണ്. ഇത്തരമൊരു സ്ഥാപനത്തിന് പേര് കൊടുക്കുമ്പോൾ മുൻസിപ്പൽ കൗൺസിലിൽ ആ തീരുമാനം വച്ചിട്ടുണ്ടോ. ഗാന്ധിജിയുടെ പേരോ നെഹ്റുവിന്‍റെ പേരോ ഒരു സ്ഥാപനത്തിന് ഇടുകയാണെങ്കിൽ രഹസ്യമായി ഇടുമോ. ഇഎംഎസിന്‍റെ പേര് ഒരു സ്ഥാപനത്തിന് ഇടുന്നത് രഹസ്യമായാണോ. ഇത് പരസ്യമായി പറയാൻ കൊള്ളാത്തതാണെന്ന് ഇവർക്ക് തന്നെ ഒരു ബോധ്യമുണ്ട്. അത്കൊണ്ടാണ് രഹസ്യമായി ഒളിച്ച് കടത്താൻ ശ്രമിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ നേതൃത്വത്തിൽ പാലക്കാട് നഗരസഭയിലേക്ക് മാർച്ച് നടന്നു.പരിപാടിയുടെ തറക്കല്ലിടല്‍ പരിപാടിക്കിടെ യൂത്ത് കോണ്‍ഗ്രസ്- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്ഥലത്തെത്തി. പ്രതിഷേധക്കാരുമായി പൊലീസ് ഉന്തും തളളുമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. തറക്കല്ലിട്ട സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴവെച്ചാണ് പ്രതിഷേധിച്ചത്.തറക്കല്ലിടല്‍ ചടങ്ങിനായി കൊണ്ടുവച്ച ഫലകം പ്രവര്‍ത്തകര്‍ നശിപ്പിച്ചു.
adefds