ഷഹബാസ് കൊലക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി


മുഹമ്മദ് ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം തള്ളിയത്. പ്രതികളായ 6 വിദ്യാർഥികളുടെയും റിമാൻഡ് കാലാവധി ജുവനൈൽ ജസ്റ്റിസ് കോടതി നീട്ടി.

പ്രതികൾക്ക് പ്രായപൂർത്തിയാകാത്ത കാര്യം കേസിൽ പരിഗണിക്കരുത്, ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയത്. പ്രതികളുടെ സാമൂഹ്യ മാധ്യമത്തിലെ ചാറ്റുകൾ ഇതിന് തെളിവാണെന്നും പ്രോസിക്യുഷൻ കോടതിയിൽ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടായിരുന്നു ജില്ലാ സെഷൻസ് കോടതിയുടെ വിധി. നിലവിൽ പ്രതികളായ 6 വിദ്യാർത്ഥികളും ജുവനൈൽ ജസ്റ്റിസ് ബോർഡിന് കീഴിലുള്ള കെയർ സെന്ററിലാണ് ഉള്ളത്.

കേസിൽ പ്രതികളായ 6 പേർക്ക് വേണ്ടി നാല് അഭിഭാഷകരാണ് കേസ് വാദിച്ചത്. അവധിക്കാലമായതിനാൽ മാതാപിതാക്കൾക്കൊപ്പം ഇവരെ ജാമ്യം നൽകി വിട്ടയക്കണം എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കുട്ടികളുടെ പേരിൽ ഇതിന് മുൻപും മറ്റൊരു കേസുകളും ഉണ്ടായിട്ടില്ലെന്നും ഒരു മാസത്തിലധികമായി ജുവനൈൽ ഹോമിൽ കഴിയുകയാണ് ഇവർ. ഇത് കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും രക്ഷിതാക്കൾ കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാൽ ഈ വാദങ്ങളെയെല്ലാം കോടതി തള്ളി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

 

article-image

adswdwasadsz

You might also like

Most Viewed