പാതി വില തട്ടിപ്പ്; കെഎന്‍ ആനന്ദ് കുമാറിന് ജാമ്യം നിഷേധിച്ച് ഹൈക്കോടതി


പാതി വില തട്ടിപ്പിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെഎന്‍ ആനന്ദ് കുമാറിന് ജാമ്യം നിഷേധിച്ച് ഹൈക്കോടതി. മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പരിഗണിച്ച ജാമ്യാപേക്ഷയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് തള്ളിയത്. നേരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആനന്ദ് കുമാറിനെ പിന്നീട് ജയിലിലേക്ക് മാറ്റിയിരുന്നു. നിലവിൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുകയാണ് ആനന്ദ് കുമാർ.

കഴിഞ്ഞ തവണ കെഎന്‍ ആനന്ദ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കുമ്പോള്‍ കുഴഞ്ഞുവീഴുന്ന പ്രതികള്‍ക്കെതിരെ ആഞ്ഞടിച്ചാണ് ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിച്ചിരുന്നത്. പ്രതികള്‍ കോടതിമുറിയില്‍ കുഴഞ്ഞുവീഴുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആരോഗ്യത്തോടെ നടന്ന് പോകുന്ന പ്രതികള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുന്നു. ഇത്തരം നെഞ്ചുവേദനയും കുഴഞ്ഞുവീഴലും തുടരാനാവില്ലെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, 10 കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയ ആനന്ദ് കുമാറിന് ആകെ രണ്ട് കേസുകളിൽ മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചിട്ടുള്ളത്. ഇയാളുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. കസ്റ്റഡിയിൽ ലഭിച്ചില്ലെങ്കിൽ ജയിലിൽ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

article-image

മനവമവ

You might also like

Most Viewed