സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിന്‍റെ കരണക്കുറ്റിക്ക് ഏറ്റ അടിയെന്ന് ബിനോയ് വിശ്വം


ഗവർണറുടെ അധികാരം സംബന്ധിച്ച സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിന്‍റെ കരണക്കുറ്റിക്ക് ഏറ്റ അടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതുകൊണ്ടും മോദിയും അമിത്ഷായും പാഠം പഠിക്കുമെന്ന് തോന്നുന്നില്ല. കോടതി വിധിയുടെ അന്തസത്തയിൽ ജനാധിപത്യ ബോധത്തോടെ ഇനിയെങ്കിലും ഇടപെടണം. കേന്ദ്രം കൽപ്പിച്ചാൽ ഏറാൻ മൂളുന്ന ഗവർണർമാർ മനസിലാക്കണം. പാഠം ഉൾക്കൊള്ളണമെന്നും ബിനോയ് വിശ്വം പറഞ്ഞു. നിയമസഭക്കും സംസ്ഥാന സർക്കാരിനും ഉള്ള അധികാരങ്ങൾ വ്യക്തമാണ്. ബില്ലുകൾ തോന്നിവാസം പോലെ മാറ്റിവക്കുന്നവർക്ക് തിരിച്ചടിയാണിത്. വിഡ്ഢിവേഷം കെട്ടിയവർക്കും കെട്ടിച്ചവർക്കും തിരിച്ചടിയാണ്. വിധിയെ സിപിഐ സ്വാഗതം ചെയ്യുന്നുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

article-image

assdfsacadsfadfs

You might also like

Most Viewed