മലപ്പുറത്ത് കഴിഞ്ഞദിവസം ജപ്തി നടപടി നേരിട്ട വയോധിക മരിച്ചു


മലപ്പുറത്ത് കഴിഞ്ഞദിവസം ജപ്തി നടപടി നേരിട്ട വയോധിക മരിച്ചു. പൊന്നാനി പാലപ്പെട്ടി സ്വദേശി എടശ്ശേരി മാമി (82) ആണ് മരിച്ചത്. ഇന്നലെയാണ് മാമിയുടെ വീട് ജപ്തി ചെയ്തത്. മാമിയുടെ മകൻ അലിമോൻ ആണ് പാലപ്പെട്ടി എസ്ബിഐ ശാഖയിൽ നിന്ന് ആറ് വർഷം മുൻപ് 25 ലക്ഷം രൂപ ലോൺ എടുത്തത്.

42 ലക്ഷം രൂപയാണ് ഇപ്പോൾ ലോൺ അടക്കാൻ ഉള്ളത്. അലിമോനെ കാണാതായതിനെ തുടർന്നാണ് തിരിച്ചടവ് മുടങ്ങിയത്. മാമിയുടെ 22 സെന്റ് സ്ഥലത്തിന്റെ പേരിൽ ആണ് അലിമോൻ ലോൺ എടുത്തത്. വീട് നഷ്ടപ്പെട്ടതിന്റെ മനോവിഷമമാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

You might also like

Most Viewed