ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: അന്വേഷണ ചുമതല ഏറ്റെടുത്ത് ഡിസിപി


ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ അന്വേഷണ ചുമതല പേട്ട പോലീസിൽ നിന്നും ഡിസിപി ഏറ്റെടുത്തു. ഡിസിപി നകുൽ ദേശ്മുഖിനെയാണ് സിറ്റി പോലീസ് കമ്മീഷണർ അന്വേഷണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഐബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിന് ഉത്തരവാദിയായ പ്രതി സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തിനെ കസ്റ്റഡിയിലെടുക്കുന്നതിൽ ഉൾപ്പെടെ പോലീസിന്‍റെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണത്തിന്‍റെ ചുമതല ഡിസിപിക്ക് കൈമാറിയത്. അന്വേഷണത്തിൽ പോലീസ് അലംഭാവം കാട്ടിയെന്നാണ് സ്പെഷൽ ബ്രാഞ്ചും റിപ്പോർട്ട് ചെയ്തിരുന്നത്.

കഴിഞ്ഞ മാസം 24 നാണ് ചാക്ക റെയിൽവെ ട്രാക്കിൽ ഐബി ഉദ്യോഗസ്ഥയായ പത്തനംതിട്ട സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ വിവാഹം കഴിയ്ക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്ന സഹപ്രവർത്തകൻ പിന്നീട് വിവാഹത്തിൽ നിന്നും പിൻമാറിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളും പോലീസും പറയുന്നത്.

 

article-image

 CXZDXZXZ

You might also like

Most Viewed