തൊടുപുഴ ബിജു വധക്കേസ്; നിർണായക തെളിവായി ജോമോന്‍റെ കോൾ റെക്കോർഡ്

തൊടുപുഴ ബിജു വധക്കേസിൽ നിർണായക തെളിവായി ഒന്നാംപ്രതി ജോമോന്‍റെ കോൾ റെക്കോർഡ്. കൊലപാതത്തിന് ശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ച് "ദൃശ്യം 4' നടപ്പാക്കിയെന്ന് പറഞ്ഞു. ദൃശ്യം 3-ൽ ചിലപ്പോൾ മൃതദേഹം കണ്ടെടുത്തേക്കാം, എന്നാൽ താൻ നടത്തിയ കൊലപാതകത്തിൽ മൃതദേഹം കണ്ടെടുക്കാൻ പോലീസിന് കഴിയില്ലെന്നായിരുന്നു ഇയാൾ പറഞ്ഞത്. പ്രതി ഫോൺ ചെയ്ത ആളുകളുടെ മൊഴിയെടുക്കും. ഫോണിൽ ശാസ്ത്രീയ പരിശോധന നടത്തിയ ശേഷം കോടതിയിൽ സമർപ്പിക്കും. അതേസമയം കേസിൽ ജോമോന്‍റെ ഭാര്യയുടെ അറസ്റ്റും ഉടനുണ്ടാകുമെന്ന് സൂചന. ബിജുവിനെ തട്ടിക്കൊണ്ടുപോയ വിവരം ഇവർക്കറിയാമായിരുന്നെന്നാണ് വിവരം.
SDAFADSADFSAFSD