പൊട്ടിയൊലിക്കുന്ന മുറിവുമായി ആനയെ ഉത്സവത്തിന് എഴുന്നള്ളിച്ച സംഭവത്തിൽ വനംവകുപ്പിന് പരാതി


കണ്ണൂരിൽ പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയെ ഉത്സവത്തിന് എഴുന്നള്ളിച്ചെന്ന് പരാതി. നാട്ടാന സംരക്ഷണസമിതിയാണ് വനംവകുപ്പിന് പരാതി നൽകിയത്. കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായാണ് എഴുന്നള്ളിപ്പ് നടന്നത്. മംഗലാംകുന്ന് ഗണേശൻ എന്ന അവശനായ ആനയെ ആണ് ഉത്സവത്തിന് എത്തിച്ചത്. ആരോഗ്യപ്രശ്നങ്ങളുള്ള ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്ന നിയമം ലംഘിച്ചായിരുന്നു ക്രൂരത. ആനയുടെ കാലുകളിലെ മുറിവുകൾ പഴുത്ത നിലയിലാണ്. എന്നിട്ടും മണിക്കൂറുകളോളം ആനയെ എഴുന്നള്ളിപ്പിനായി നിർത്തിച്ചു. ഇതുകണ്ട് നാട്ടുകാർ ചോദ്യം ചെയ്‌തെങ്കിലും എഴുന്നള്ളിപ്പ് തുടരുകയായിരുന്നു.

article-image

ASDDSAFDFSDFS

You might also like

Most Viewed