എം.എ ബേബി ഇനി സി.പി.എമ്മിന്റെ ജനറൽ സെക്രട്ടറി; ഔദ്യോഗിക പ്രഖ്യാപനം പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം

മധുര: ഇ.എം.എസ് നമ്പൂതിരിപ്പാടിന് ശേഷം സി.പി.എമ്മിന്റെ ജനറൽ സെക്രട്ടറി എന്ന പദവിയിലെത്തുന്ന ആദ്യ മലയാളിയായി എം.എ ബേബി. എം.എ. ബേബിക്കായുള്ള ശുപാര്‍ശ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനം പുതി കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും. മറുനാടൻ മലയാളിയെന്ന നിലയിൽ പ്രകാശ് കാരാട്ടും കേരളത്തിന്റെതായി ജനറൽ സെക്രട്ടറി പദവിയലെത്തിയിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള എം.എ ബേബിയുടെ പേരിനെ എതിര്‍ത്തിരുന്ന ബംഗാള്‍ ഘടകം ഒടുവിൽ, പിന്മാറുകയായിരുന്നു.
ഏറെക്കാലമായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവാണ് എം.എ. ബേബി. പാര്‍ലമെന്ററി പരിചയവും സംഘടനാ തലത്തിലെ മികവും ബേബിക്ക് അനുകൂലമാവുകയായിരുന്നു. തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ബേബിയെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന അഭിപ്രായത്തിൽ ഉറച്ച് നിന്നിരുന്നു. 1995 ഫെബ്രുവരിയിൽ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ ഇ എം എസ് പതാക ഉയർത്തുന്നു. ഇ ബാലാനന്ദൻ, എം എ ബേബി, പി.കെ. എന്നിവർ സമീപം (ഫയൽ ചിത്രം)കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ രാഷ്ട്രീയത്തിന്റെ ബാലപാഠം ബേബി നുകർന്നത്.
2016 മുതല്‍ സി.പി.എമ്മിന്റെ കേന്ദ്രനേതൃത്വത്തിലാണ് ബേബിയുടെ പ്രവര്‍ത്തനം. 1989-ല്‍ കേന്ദ്രകമ്മിറ്റി അംഗമായ ബേബി, 2012-ലാണ് പിബിയിലെത്തുന്നത്.1974ൽ എസ്.എഫ്.ഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായതോടെ തന്നെ ബേബി ദേശീയ തലത്തിൽ അറിയപ്പെട്ട് തുടങ്ങിയിരുന്നു. 1979ൽ എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി, 1983ലാണ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായത്. 1989ൽ സി.പി.എം കേന്ദ്രക്കമ്മറ്റിയിലെത്തി. നാളിതുവരെ ഒരു വിഷയത്തിലും വൈകാരികമായി അഭിപ്രായം പറയാത്ത ബേബി സി.പി.എമ്മിലെ ബുദ്ധിജീവികളുടെ കൂട്ടത്തിലാണെന്നും നിലയുറപ്പിച്ചത്.
കൊല്ലം പ്രാക്കുളത്ത് പി.എം. അലക്‌സാണ്ടറുടെയും ലില്ലിയുടേയും എട്ടു മക്കളില്‍ അവസാനത്തെ മകനാണ് ബേബി.
jgjhg