വഖഫ് നിയമ ഭേദഗതി ബിൽ ഇനി നിയമം; രാഷ്ട്രപതി ഒപ്പ് വെച്ചു

വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം. രാഷ്ട്രപതി ദൗപതി മുർമു ഒപ്പ് വെച്ചതോടെ ബിൽ നിയമമായി. ബില്ലിൻ്റെ അംഗീകാരത്തിന് പിന്നാലെ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്ത് ഇറക്കി. ഇക്കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളിലായിരുന്നു വഖഫ് ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു നടപടി. ലോക്‌സഭയിലും രാജ്യസഭയിലും ബില്ലിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ ആഞ്ഞടിച്ചെങ്കിലും ബില്‍ പാസാവുകയായിരുന്നു.
asdafsdfads