വാഹനാപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർ പിടിയിൽ


സ്‌കൂട്ടറിൽ ലോറിയിടിച്ചതിനെ തുടർന്ന് റോഡിലേക്കു വീണ യുവതി മറ്റൊരു വാഹനം ഇടിച്ചു മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. കഴിഞ്ഞ 24ന് രാമനാട്ടുകര മേൽപാലത്തിൽവച്ചുണ്ടായ അപകടത്തിൽ കുറ്റ്യാടി ആയഞ്ചേരി കോമത്ത് മുഹമ്മദിന്‍റെ ഭാര്യ തേഞ്ഞിപ്പലം ദേവതിയാൽ പൂവളപ്പിൽ ബീബി ബിഷാറ (23) ആണ് മരിച്ചത്. സംഭവത്തിൽ കർണാടക ഉടുപ്പി മധഗ സ്വദേശി മുഹമ്മദ് ഇബ്രാഹിം (48) നെ ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് ഇഖ്റ ആശുപത്രി ലബോറട്ടറി ജീവനക്കാരിയായിരുന്ന ബീബി ബിഷാറ സഹോദരൻ ഫജറുൽ ഇസ്‌ലാമിനൊപ്പം ആശുപത്രിയിലേക്കു ജോലിക്കു പോകവേയാണ് അപകടത്തിൽപ്പെട്ടത്. സ്‌കൂട്ടറിൽ ലോറി ഇടിച്ചതിനെ തുടർന്നു തെറിച്ചു വീണ ബിഷാറയുടെ ദേഹത്ത് തൊട്ടുപിന്നിൽ വന്ന മറ്റൊരു വാഹനം കയറി ഇറങ്ങിയാണ് മരണം സംഭവിച്ചത്.

You might also like

Most Viewed