നാല് ബ്രാഞ്ച് സെക്രട്ടറിമാരടക്കം നിരവധി പ്രവർത്തകർ സിപിഎം വിട്ടു

നാല് ബ്രാഞ്ച് സെക്രട്ടറിമാരടക്കം നിരവധി പ്രവർത്തകർ സിപിഎം വിട്ടു. സിപിഎം തുമ്പോളി ലോക്കൽ കമ്മിറ്റി പരിധിയിലാണ് കൂട്ടരാജി. ബ്രാഞ്ച് സെക്രട്ടറിമാരായ സെബാസ്റ്റ്യൻ (തുമ്പോളി നോർത്ത് ബി), കരോൾ വോയ്റ്റീവ (തുമ്പോളി സെന്‍റർ), ജീവൻ (മംഗലം), ജോബിൻ (മംഗലം സൗത്ത് ബി) എന്നിവർ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കു രാജിക്കത്തു നൽകിയത്.
പാർട്ടി നേതൃത്വത്തിനു നൽകിയ പരാതിയിൽ അഞ്ചു മാസമായി നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് കൂട്ടരാജിയെന്ന് ഇവർ പറഞ്ഞു വിവിധ സംഘടനാ പ്രശ്നങ്ങൾ ഉന്നയിച്ച് ഒക്ടോബറിലാണ് പ്രവർത്തകർ പാർട്ടി നേതൃത്വത്തിനു പരാതി നൽകിയത്. അംഗത്വ സൂക്ഷ്മപരിശോധനയിൽ കൃത്രിമം നടന്നെന്നായിരുന്നു പ്രധാന പരാതി. നേതൃത്വത്തെ വിമർശിക്കുന്നവരെ ഒഴിവാക്കാൻ ചില ബ്രാഞ്ചുകളിൽ സൂക്ഷ്മപരിശോധന നടത്തിയില്ലെന്നും രാജിവച്ചവർ ആരോപിക്കുന്നു.
szadsaA