വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ചു

വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ചു. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. അടുത്ത ആഴ്ച പെൻഷൻ വിതരണം ആരംഭിക്കും. വിഷുവിന് മുമ്പ് വിതരണം പൂർത്തിയാക്കും. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്.
ADEQSWERQWAEQSWd