മാസപ്പടി കേസ്; കുറ്റപത്രത്തിന്‍റെ സൂക്ഷ്മപരിശോധന ഇന്ന് തുടങ്ങും

മാസപ്പടി കേസിലെ കുറ്റപത്രത്തിന്‍റെ സൂക്ഷ്മപരിശോധന ഇന്ന് തുടങ്ങും. വീണാ വിജയൻ, സിഎംആർഎൽ എംഡി ശശിധരൻ കർത്താ അടക്കമുള്ളവരെ പ്രതികളാക്കിയാണ് എസ്എഫ്ഐഒ കുറ്റപത്രം നൽകിയിരിക്കുന്നത്. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ലഭിച്ച റിപ്പോർട്ട് വെള്ളിയാഴ്ച വൈകുന്നേരം എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഏഴിന് കൈമാറി. എസ്എഫ്ഐഒ ഡപ്യൂട്ടി ഡയറക്ടർ എം. അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കൊച്ചിയിലെ കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയിരുന്നത്. സൂക്ഷ്മ പരിശോധന പൂർത്തിയാക്കിയ ശേഷമാകും കുറ്റപത്രം കോടതി ഫയലിൽ സ്വീകരിക്കുക. ഇതിന് ശേഷം പ്രതികൾക്ക് സമൻസ് അയക്കുന്നതോടെ വിചാരണ നടപടിക്രമങ്ങളിലേക്ക് കോടതി കടക്കും.
DFSSDFSAFS