ഒറ്റക്കെട്ടായി നേരിടും'; വീണയെ പ്രതി ചേർത്തതിനെതിരെ സിപിഐഎം നേതാക്കൾ

എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയെ എസ്എഫ്‌ഐഒ പ്രതി ചേര്‍ത്തതിനെതിരെ സിപിഐഎം നേതാക്കള്‍. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് പറഞ്ഞു. രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു. രാഷ്ട്രീയ പ്രേരിതമായുള്ള നീക്കമാണെന്ന് നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്എഫ്‌ഐഒ പ്രതി ചേര്‍ത്ത സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കേസ് ഡല്‍ഹി ഹൈക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും വിധി പറയേണ്ട ഘട്ടത്തിലാണ് ജഡ്ജിയെ സ്ഥലം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. അതിനിടയില്‍ ഇങ്ങനെയൊരു നാടകം നടന്നതിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
'നിയമപരമായും ഭരണഘടനാപരമായും കേസ് നിലനില്‍ക്കില്ല. കേസിന് പിന്നില്‍ രാഷ്ട്രീയമായ ഗൂഢ ഉദ്ദേശം. ഒറ്റക്കെട്ടായി നേരിടും, വിശദമായ വാദം കേള്‍ക്കുന്നതിനു മുമ്പ് എസ്എഫ്‌ഐഒ എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചത്. സര്‍ക്കാരോ മുഖ്യമന്ത്രിയോ വഴിവിട്ട ഒരു സഹായവും നല്‍കിയിട്ടില്ല. കോടതി തന്നെ ചൂണ്ടിക്കാണിച്ചത് സര്‍ക്കാര്‍ അനുകൂലമായ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല എന്നാണ്. മൂന്ന് വിജിലന്‍സ് കോടതികള്‍ തള്ളിയ കേസാണ്. മുഖ്യമന്ത്രിയെ ഈ കേസുമായി ബന്ധപ്പെടുത്തുന്നതിന് ഒരു തെളിവുമില്ല എന്ന് കോടതി പറഞ്ഞു', എം വി ഗോവിന്ദന്‍ പറഞ്ഞു.
DFSDEFSADFSADFS