മാസപ്പടി കേസ്; ഡല്‍ഹി ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കും

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണവിജയനുൾപ്പെട്ട മാസപ്പടി കേസില്‍ ഡല്‍ഹി ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കും. എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ സിഎംആര്‍എല്ലിന്‍റെ ഹര്‍ജിയില്‍ ജസ്റ്റീസ് ഗിരീഷ് കത്പാലിയുടെ ബെഞ്ചാണ് വാദം കേള്‍ക്കുക. കേസ് ജൂലൈയിലേക്ക് മാറ്റി. നേരത്തേ കേസില്‍ വാദം കേട്ട ജസ്റ്റീസ് സി.ഡി.സിംഗ് സ്ഥലംമാറി പോയതോടെയാണ് നടപടി. ഇദ്ദേഹം ഇത് സംബന്ധിച്ച വിധിപ്രസ്താവം തയാറാക്കിയിരുന്നില്ല. അതേസമയം ഹര്‍ജി പരിഗണിക്കുന്നതുവരെ എസ്എഫ്‌ഐഒ അന്വേഷണം ഉള്‍പ്പെടെയുള്ള മറ്റ് നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഇന്ന് സിഎംആര്‍എല്ലിന്‍റെ അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചു. എന്നാല്‍ ജസ്റ്റീസ് ഗിരീഷ് കത്പാലിയുടെ ബെഞ്ച് ഇതിന് തയാറായില്ല. ഇതോടെ എസ്എഫ്‌ഐഒയ്ക്ക് തുടര്‍നടപടികളുമായി മുന്നോട്ട് പോകാനാകും. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്എഫ്‌ഐഒക്ക് ജൂലൈ വരെ സമയം ലഭിക്കും. ഇത്തരത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ അന്വേഷണത്തിനെതിരായ ഹര്‍ജി പിന്നീട് നിലനില്‍ക്കില്ല.
SXSASA