സൗദിയിലെ വാഹനാപകടത്തിൽ മരിച്ചവരിൽ വയനാട് സ്വദേശികളായ പ്രതിശ്രുത വധൂവരന്മാരും


സൗദിയിലെ വാഹനാപകടത്തിൽ മരിച്ചവരിൽ വയനാട് സ്വദേശികളായ പ്രതിശ്രുത വധൂവരന്മാരും. നടവയല്‍ സ്വദേശി ടീന, അമ്പലവയല്‍ സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വിവാഹം ജൂണില്‍ നടക്കാനിരിക്കുകയായിരുന്നു. ഇരുവരും നഴ്സുമാരാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് മദീന സ്വദേശികളും അപകടത്തില്‍ മരിച്ചിരുന്നു. അൽ ഉലയിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച വാഹനവും എതിർവശത്ത് നിന്നും വന്ന സൗദി സ്വദേശികളുടെ ലാൻഡ്ക്രൂയിസറും തമ്മിൽ കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ കത്തിയെരി‍ഞ്ഞിരുന്നു.

 

article-image

DXZSADSAFSDG

You might also like

Most Viewed